കൊറോണ; ഇറാന്‍ സന്ദര്‍ശിക്കുന്നതിന് സൗദി പൗരന്മാര്‍ക്ക് വിലക്ക്

ഇറാന്‍ സന്ദര്‍ശിക്കുന്നതിന് സൗദി പൗരന്മാരെ വിലക്കി അധികൃതര്‍. പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാരെ ഇറാനില്‍ പ്രവേശിപ്പിക്കുന്നതായി സൗദി കുറ്റപ്പെടുത്തി. കൊറോണ പടരുന്നതില്‍ ഇറാന് നേരിട്ടുള്ള ബന്ധമുണ്ടെന്നും സൗദി ആരോപിച്ചു.

പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാതെ തന്നെ സൗദി പരന്മാര്‍ക്ക് ഇറാനില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നുണ്ടെന്നാണ് സൗദിയുടെ ആരോപണം. കൊവിഡ് 19 പടരാന്‍ ഇത് കാരണമാകുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നിരുത്തരവാദിത്വപരമായ സമീപനമാണ് ഇറാനില്‍ നിന്നുണ്ടാകുന്നതെന്നും സൗദി കുറ്റപ്പെടുത്തി. സൗദിയില്‍ കെവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരെല്ലാം ഇറാനില്‍ നിന്ന് എത്തിയവരാണ്. അഞ്ച് പേര്‍ക്കാണ് ഇന്നലെ വരെ രോഗം സ്ഥിരീകരിച്ചത്.

ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴിയും കുവൈത്ത് വഴിയുമാണ് ഇവര്‍ സൗദിയില്‍ എത്തിയത്. ഇറാനില്‍ നിന്നാണ് വരുന്നതെന്ന വിവരം മറച്ചുവച്ചാണ് ഇവര്‍ സൗദി അതിര്‍ത്തി കടന്നത്. സമീപകാലത്ത് ഇറാന്‍ സന്ദര്‍ശിച്ച സൗദി സ്വദേശികള്‍ ആരോഗ്യ വകുപ്പില്‍ വിവരം അറിയിക്കണമെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി 937 എന്ന നമ്പരില്‍ വിളിക്കാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി പരന്മാര്‍ ഈ സമയത്ത് ഒരു കാരണവശാലും ഇറാന്‍ സന്ദര്‍ശിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഫെബ്രുവരി ഒന്നുമുതല്‍ നിയമവിരുദ്ധമായി ഇറാന്‍ സന്ദര്‍ശിച്ച സൗദി സ്വദേശികളുടെ വിവരങ്ങള്‍ കൈമാറണമെന്നും സൗദി ഇറാനോട് ആവശ്യപ്പെട്ടു.

Story Highlights: saudiനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More