കൊവിഡ് 19; ഖത്തര്‍ എയര്‍വേയ്‌സിന്റെ QR126 ,QR 514 വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ QR-126 ,QR 514 വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ ഉടന്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.
Read More: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചു
പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇറ്റലിയില്‍ നിന്നെത്തിയത്. ഇവര്‍ സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്‌സിന്റെ QR126 വെനീസ് – ദോഹ, QR 514 ദോഹ – കൊച്ചി വിമാനങ്ങളില്‍ ഫെബ്രുവരി 28 നും 29 നും സഞ്ചരിച്ചവരാണ് ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
നിലവില്‍ രോഗം സ്ഥിരീകരിച്ചവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്. ഫെബ്രുവരിയില്‍ നാട്ടിലെത്തിയ ഇവര്‍ എയര്‍പോര്‍ട്ടില്‍ പരിശോധനകള്‍ക്ക് വിധേയരായില്ലെന്നാണ് വിവരം. വിവരങ്ങള്‍ക്ക് : DISHA : O4712552056, Toll Free 1056.
Story Highlights: Covid 19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here