ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തും. ഒരുപാടാളുകള്‍ പങ്കെടുക്കുന്ന ആഘോഷമാണ് ആറ്റുകാല്‍ പൊങ്കാല. അതുകൊണ്ടുതന്നെ ഒരുപാടു മാലിന്യങ്ങളും ആഘോഷത്തെത്തുടര്‍ന്ന് അവശേഷിക്കും. പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങളാണതില്‍ ഏറിയ പങ്കും.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കാനായി ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് ഉത്സവം നടത്തുന്നത്. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാന്‍ സ്റ്റീലു കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാത്രങ്ങള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പേപ്പര്‍ കവറുകള്‍ ഉപയോഗിക്കണം. അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്ന സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.
പ്രോട്ടോകോള്‍ പിന്തുടരാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ മാലിന്യങ്ങള്‍ കുറയ്ക്കാന്‍ ആണ് ഈ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
Story Highlights: aattukal ponkala ulsavam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here