ബോളിവുഡ് താരം രൺദീപ് ഹൂഡയ്ക്ക് ഷൂട്ടിംഗിനിടെ പരുക്ക്

ബോളിവുഡ് താരം രൺദീപ് ഹൂഡയ്ക്ക് ഷൂട്ടിംഗിനിടെ പരുക്ക്. സൽമാൻ ഖാൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന രാധേ എന്ന ചിത്രത്തിനിടെയാണ് രൺദീപ് ഹൂഡയ്ക്ക് പരുക്കേറ്റത്ത്.

ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് പരുക്കേറ്റ വിവരം ആരാധകരെ അറിയിച്ചത്. ‘നല്ലൊരു ഓട്ടത്തിന് ശേഷം നല്ല സെൽഫി. രാധെയുടെ ഷൂട്ടിംഗ് സെറ്റിനിടെയുണ്ടായ അപകടത്തിൽ തെന്നിയ മുട്ട് പൂർവസ്ഥിതിയിലേക്ക് മാറ്റാൻ പരിശ്രമിക്കുന്നു’- രൺദീപ് ഹൂഡ ട്വിറ്ററിൽ കുറിച്ചു.

വേഗം സുഖമാകട്ടെയെന്ന് ആശംസിച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്.

പ്രഭു ദേവ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാധേ. ചിത്രത്തിൽ സൽമാൻ ഖാന് പുറമെ ദിഷ പഠാനിയുമുണ്ട്. മെയ് 22ന് ചിത്രം തിയറ്ററുകളിൽ എത്തും.

Story Highlights- accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top