ഡൽഹിയിൽ ആശുപത്രിയുടെ മതിൽ ഇടിഞ്ഞ് രണ്ട് പേർ മരിച്ചു

ഡൽഹിയിൽ ആശുപത്രിയുടെ മതിൽ ഇടിഞ്ഞ് രണ്ട് പേർ മരിച്ചു. ഡൽഹി ലാജ്പത് നഗറിലെ മോഡൽ ഐ ആശുപത്രിയുടെ മതിൽ ഇടിഞ്ഞു വീണാണ് അപകടം. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആശുപത്രിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞു വീണത്. പുറത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ആളുകളുടെ മേലാണ് മതിൽ ഇടിഞ്ഞു വീണത്. അപകടത്തിൽ ഒരാൾ തത്ക്ഷണം മരിച്ചു. മറ്റേ ആൾ ആശുപത്രിയിൽ വെച്ചാണ് ജീവൻ വെടിഞ്ഞത്.

Story Highlights: Delhi: 2 dead as wall of hospital collapses in Lajpat Nagarനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More