കൊറോണ: കരുതലാണ് കരുത്ത്; ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന സ്‌പെഷ്യല്‍ എന്‍കൗണ്ടര്‍ ഇന്ന് എട്ട് മണിക്ക്

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന സ്‌പെഷ്യല്‍ എന്‍കൗണ്ടര്‍ ഇന്ന് രാത്രി എട്ട് മണി മുതല്‍ ട്വന്റിഫോറില്‍. ആരോഗ്യ വിദഗ്ധരും വൈറോളജിസ്റ്റുകളും പൊതുജനങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഇന്ന് രാത്രി എട്ടിന് ഫ്‌ളവേഴ്‌സിന്റെ മണീട് സ്റ്റുഡിയോയിലാണ് ചര്‍ച്ച നടക്കുന്നത്. കൊറോണ ബാധ സ്ഥിരീകരിച്ച പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരും ചര്‍ച്ചയില്‍ പങ്കെടുക്കും. തിരുവനന്തപുരം, കോഴിക്കോട് അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ട്വന്റിഫോര്‍ സ്റ്റുഡിയോകളില്‍ നിന്ന് വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. രാത്രി എട്ട് മണി മുതല്‍ ട്വന്റിഫോര്‍ ചാനലില്‍ ചര്‍ച്ച തത്സമയം കാണാം.

സംസ്ഥാനത്ത് നിലവില്‍ ആറ് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് വീണ്ടും കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ കനത്ത ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top