ടി പി വധക്കേസ്; കുഞ്ഞനന്തന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

ടി പി വധക്കേസിൽ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കമെന്ന പ്രതി പി കെ കുഞ്ഞനന്തന്റെ ഹർജി ഹൈക്കോടതി ഈ മാസം 13ലേക്ക് മാറ്റി. കുഞ്ഞനന്തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പ്രതി ശിക്ഷയിളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലാണെന്നും ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നും കുഞ്ഞനന്തൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം പരിഗണിച്ച ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കമെന്ന പ്രതി കുഞ്ഞനന്തന്റെ ഹർജിയാണ് ഇന്നത്തേക്ക് മാറ്റിയിരുന്നത്. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് കുഞ്ഞനന്തൻ ശിക്ഷയിളവ് ആവശ്യപ്പെട്ടത്. ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ പതിമൂന്നാം പ്രതിയാണ് പികെ കുഞ്ഞനന്തൻ. 2014 ജനുവരി 24നാണ് ഗൂഢാലോചന കേസിൽ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.

 

t p chandrasekharan, p k kunjanandan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top