കൊവിഡ് 19: നേരിടാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് 19 നെ നേരിടാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കൂടുതൽ കൊവിഡ് സ്ഥിരീകരണമുണ്ടാകാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവയ്ക്കുന്ന കാര്യം പരിശോധിക്കും. കൊവിഡ് 19 സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വന്നവരെ കണ്ടെത്താൻ താഴേ തട്ടിൽ നിരീക്ഷണം ശക്തമാക്കും. രോഗ ലക്ഷണങ്ങളുള്ള എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി പരീക്ഷയ്ക്ക് മറ്റൊരു അവസരമൊരുക്കും. ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവയ്ക്കണോ എന്ന് പരിശോധിക്കും. ആരോഗ്യ വകുപ്പിൽ നിന്ന് വിവരങ്ങൾ മറച്ചുവെക്കുന്നവർക്കെതിരെയും, വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെയും കർശനമായ നിയമനടപടി സ്വീകരിക്കും. മറ്റ് ജില്ലകളിൽ കൂടി രോഗം സ്ഥിരീകരിച്ചാൽ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ആറ്റുകാൽ പൊങ്കാലയിൽ സാധാരണയിലും കുറവ് ആളുകളാണ് വന്നതെങ്കിലും കുറേയേറെ പേർ നിർദേശങ്ങൾ പാലിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരെ പരിചരിക്കുന്നവരും മാത്രം മാസ്ക് ഉപയോഗിച്ചാൽ മതിയെന്നും മാസ്കിന് വില കൂട്ടി വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളത്തും പത്തനംതിട്ടയിലുമായി 6 കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും ആരോഗ്യ വകുപ്പ് ശക്തമാക്കുകയാണ്. 149 പേർ ആശുപത്രികളിലടക്കം സംസ്ഥാനത്താകെ 1116 പേർ നിരീക്ഷണത്തിലുണ്ട്. 807 സാമ്പിളുകള്‍ എന്‍. ഐ.വി യില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം ലഭിക്കാനുണ്ട്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്ന് വന്ന കുടുംബവുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി രണ്ട് പട്ടികയിലാക്കി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Story Highlights: will do everything to defend covid 19 says kk shailaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top