Advertisement

യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ല; കൊറോണ സംശയിക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് ആശങ്ക

March 10, 2020
Google News 1 minute Read

എറണാകുളത്ത് കൊറോണ സംശയിക്കുന്നവരെ എയർപോർട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർ പരാതിയുമായി രംഗത്ത്. യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും തങ്ങൾക്ക് നൽകുന്നില്ലെന്നാണ് ഡ്രൈവറുടെ പരാതി. സുരക്ഷയില്ലാതെ രോഗികളുമായി ഇടപഴകിയാൽ തങ്ങൾക്കും വൈറസ് ബാധ ഏൽക്കുമെന്ന ആശങ്കയിലാണ് ആംബുലൻസ് ഡ്രൈവർമാർ.

കൊറോണ സംശയിക്കുന്നവരെ കളമശേരി മെഡിക്കൽ കോളേജിൽ എത്തിക്കാൻ 36 ഡ്രൈവർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രോഗികളുമായി അടുത്ത് ഇടപഴകുന്ന തങ്ങൾക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ നൽകുന്നില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ പരാതിപ്പെടുന്നു. പി പി ഇ കിറ്റുകളും, എൻ 95 മാസ്കുകളും നൽകാമെന്ന് അധികാരികൾ അറിയിച്ചിരുന്നെങ്കിലും കൈയ്യുറകളും, 3 ലയർ മാസ്കും മാത്രമേ ലഭിക്കുന്നുള്ളുവെന്ന് ഇവർ പറയുന്നു. മാത്രമല്ല, രോഗിയെ ഇറക്കിയ ശേഷം വാഹനം അണുവിമുക്തമാക്കുന്നതിന്റെ ചുമതല ഡ്രൈവർമാരെ ഏൽപ്പിക്കുന്നു എന്നും ഇവർ പരാതിപ്പെടുന്നു.

കിറ്റുകളും മാസ്കുകളും നൽകണമെന്നും, വാഹനം അണുവിമുക്തമാക്കാൻ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്നും അവശ്യപ്പെട്ട് ആംബുലൻസ് ഡ്രൈവർമാർ ആരോഗ്യമന്ത്രിക്കും, ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

അതേ സമയം, കൊവിഡ് 19 വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സ്വമേധയാ ആശുപത്രികളില്‍ പോകരുതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സ്വമേധയാ ആശുപത്രികളില്‍ എത്തിയാല്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദേശം. കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പറുകള്‍.

Story Highlights: ambulance drivers complaint covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here