കാലിക്കറ്റ് സർവകലാശാല; എൽഎൽഎം കോഴ്‌സിൽ യുജിസി മാനദണ്ഡങ്ങളുടെ ലംഘനം നടന്നതായി പരാതി

കാലിക്കറ്റ് സർവകലാശാല എൽഎൽഎം കോഴ്‌സിൽ യുജിസി മാനദണ്ഡങ്ങളുടെ ലംഘനം നടന്നതായി പരാതി. രണ്ട് വർഷത്തെ കോഴ്‌സ് ഒരു വർഷ കോഴ്‌സ് ആക്കി മാറ്റുന്നത് മതിയായ തയാറെടുപ്പകളില്ലാതെയാണെന്നാണ് ആക്ഷേപം.
യുജിസി നിർദേശങ്ങൾ പാലിക്കാത്തെയാണ് രണ്ട് വർഷ ബിരുദാനന്തര ബിരുദ കോഴ്‌സ് ഒരു വർഷമാക്കി ചുരുക്കുന്നത്. അധ്യാപകർക്ക് അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത പോലുമില്ലെന്നും, പഠനവകുപ്പിൽ മതിയായ ലൈബ്രറി സൗകര്യവുമില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
സംഭവം ചോദ്യം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ ഇന്റേണൽ മാർക്കിന്റെ പേരിൽ അധ്യാപകർ പ്രതികാര നടപടികൾ നടത്തുന്നതായും ആരോപണമുണ്ട്. സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച വിദ്യാർത്ഥികൾക്കെതിരെ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് അധ്യാപകർ വക്കീൽ നോട്ടീസ് അയച്ചതായും വിദ്യാർത്ഥികൾ പറയുന്നു. വിഷയത്തിൽ സർവകലാശാല അധികൃതർക്കും, സിൻഡിക്കേറ്റിനും നവംബറിൽ പരാതി നൽകിയിരുന്നുവെങ്കിലും. നടപടിയില്ല കൈകൊണ്ടിട്ടില്ല.
Story highlight: Calicut university, LLM course
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here