Advertisement

കൊവിഡ് 19 ; ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞു

March 10, 2020
Google News 2 minutes Read

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞു. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ക്രൂഡ് ഓയിലിന് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, ഉല്‍പ്പാദനം കുറക്കില്ലെന്ന് സൗദി അരാംകോ വ്യക്തമാക്കി.

ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 30 ശതമാനവും യു എസ് ക്രൂഡിന്റെ വില 27 ശതമാനവും കുറഞ്ഞു. ബാരലിന് 34 ഡോളറാണ് ഇന്നത്തെ വില. ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ ഒപ്പെകും ഇതര ഇല്‍പ്പാദക രാജ്യങ്ങളും തമ്മില്‍ ഉത്പാദനം കുറയ്ക്കാന്‍ ധാരണയിലെത്താന്‍ കഴിയാത്തതാണ് വില ഗണ്യമായി കുറയാന്‍ കാരണം. സൗദി അരാംകോ ബാരലിന് എട്ട് ശതമാനം വരെ വിലയില്‍ കുറവ് വരുത്തി. ഉത്പാദനം വര്‍ധിപ്പിക്കുമെന്നും അരാംകോ അറിയിച്ചു.

കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ക്രൂഡ് ഓയിലിന് ആവശ്യകത വീണ്ടും കുറഞ്ഞു. ഈ സാഹചര്യത്തില്‍ ഉത്പാദനം കുറയ്ക്കണമെന്ന് ധാരണയിലെത്തിയെങ്കിലും റഷ്യ ഇതിനോട് വിയോജിപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഒപെക് രാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നത് വില ഇനിയും കുറയാന്‍ ഇടവരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 Story Highlights- Covid 19, Crude oil prices fell sharply,  corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here