കൊവിഡ് 19: ഒരാഴ്ചത്തേക്ക് ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഒഴിവാക്കി

കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരാഴ്ചത്തേയ്ക്ക് ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഒഴിവാക്കി. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് അനിവാര്യമായി നടത്തേണ്ടി വന്നാല്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവരും ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും മാസ്‌കുകള്‍ ധരിക്കേണ്ടതാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

പത്തനംതിട്ട, കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ പട്രോളിംഗ് മാത്രമായി ചുരുക്കി. വകുപ്പിന്റെ കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങള്‍ ആവശ്യഘട്ടങ്ങളില്‍ രോഗികളെ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാനായി ഉപയോഗിക്കാം.

പ്രൈവറ്റ് ബസുകളില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ തുടങ്ങിയ എല്ലാ ജീവനക്കാരും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന തരത്തിലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കേണ്ടതും മാസ്‌കുകള്‍ ധരിക്കേണ്ടതുമാണ്. ബസ് യാത്രക്കാരും ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ ബസ് ജീവനക്കാര്‍ നല്‍കേണ്ടതാണ്.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top