Advertisement

കൊവിഡ് 19: അതീവ ജാഗ്രതയോടെ പത്തനംതിട്ട ജില്ലാ ഭരണകൂടം

March 10, 2020
1 minute Read

രണ്ടുപേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവജാഗ്രതയോടെ മുന്നോട്ട് പോവുകയാണ് പത്തനംതിട്ട ജില്ലാ ഭരണകൂടം. ജില്ലയില്‍ ഏഴ് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

പത്തനംതിട്ടയില്‍ 21 പേരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. എണ്ണൂറോളം പേര്‍ നിരീക്ഷണത്തിലുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 90 പേരെ നിരീക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. ഇതിനിടെ ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ യുവാവിനെ തിരിച്ചറിഞ്ഞു. റാന്നിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പി ബി നൂഹ് പറഞ്ഞു.
വടശേരിക്കരയിലും പന്തളത്തും അടച്ചിട്ട സ്വകാര്യ ആശുപത്രികള്‍ തുറന്ന് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനുള്ള നടപടികള്‍ തുടരുകയാണ്. പ്രവര്‍ത്തനം ആരംഭിക്കാത്ത കോന്നി മെഡിക്കല്‍ കോളജിലും ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top