Advertisement

കൊവിഡ് 19 ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

March 10, 2020
Google News 2 minutes Read

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് 19 ബാധയെ പറ്റി വ്യാജ സന്ദേശം പ്രചരിപ്പിച്ച നാല് പേരെയാണ് ഇതുവരെ സംസ്ഥനത്ത് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ സുകുമാരന്‍ എന്നയാളും വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ ഹാരിസ് ഈന്തന്‍ എന്നയാളുമാണ് ഇന്ന് അറസ്റ്റിലായത്.

വയനാട് മൊതക്കരയില്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു എന്ന വ്യാജ ശബ്ദ സന്ദേശം അയച്ചതിനാണ് വെള്ളമുണ്ട പന്തിപ്പൊയില്‍ സ്വദേശി ഹാരിസ് ഈന്തനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ കുന്നംകുളം, പരിയാരം, ഹരിപ്പാട്, കാളിയാര്‍, കോഴിക്കോട് റൂറലിലെ കാക്കൂര്‍, വയനാട്ടിലെ വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച ഹരിപ്പാട് സ്വദേശിയാണ് അറസ്റ്റിലായത്.

കുന്നംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രവീഷ് ലാല്‍, മുഹമ്മദ് അനസ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ സംസ്ഥാനത്ത് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

Story Highlights- Covid 19, Two arrested,  spreading fake news, corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here