കൊവിഡ് 19 ; നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആശുപത്രിയിലെത്താന്‍ ആരോഗ്യ വകുപ്പിന്റെ വാഹനം ഉപയോഗിക്കണം

കൊവിഡ് 19 വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സ്വമേധയാ ആശുപത്രികളില്‍ പോകരുതെന്ന് ആരോഗ്യ വകുപ്പ്.
കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സ്വമേധയാ ആശുപത്രികളില്‍ എത്തിയാല്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദേശം. കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പറുകള്‍.

Story Highlights-  Covid 19, under surveillance,health department’s vehicle, reach the hospital, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top