റോഡുകളുടെ ശോച്യാവസ്ഥ ; കൊച്ചി കോര്‍പറേഷന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ കോര്‍പറേഷന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആറ് മാസം കൂടുമ്പോള്‍ റോഡ് നന്നാക്കേണ്ട അവസ്ഥയാണ് കൊച്ചിയിലുള്ളത്. ഈ സാഹചര്യം ലോകത്ത് ഒരിടത്തുമില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

365 ദിവസവും മഴ പെയ്യുന്ന സ്ഥലങ്ങളില്‍ ഒരു പ്രശ്‌നവുമില്ല. ഒരു മാനദണ്ഡവുമില്ലാതെയാണ് റോഡുകള്‍ പൊളിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. അതേസമയം ഫണ്ടില്ലാത്തതുകൊണ്ടാണ് റോഡ് നന്നാക്കാന്‍ സാധിക്കാത്തതെന്ന് കോര്‍പറേഷന്‍ ബോധിപ്പിച്ചു.

 

 Story Highlights- grimness of the roads, HC criticis,  Kochi Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top