Advertisement

കൊവിഡ് 19 ഭീതി; ഗുരുവായൂർ ഉത്സവം ചടങ്ങിന് മാത്രം

March 10, 2020
Google News 1 minute Read

പൊതു സമൂഹത്തിന്റെ സുരക്ഷയെ കരുതി പത്തു ദിവസം നീണ്ട് നിൽക്കുന്ന ഗുരുവായൂർ ഉത്സവം ചടങ്ങിന് മാത്രമായി ചുരുക്കി. കൊറോണ വൈറസ് രോഗം പടരുന്നതിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിനൊപ്പം നിൽക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ അഡ്വ. കെബി മോഹൻദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉത്സവം അഞ്ചാം ദിവസം പിന്നിടുന്ന ഇന്ന് കൂടി മാത്രമേ കലാപരിപാടികൾ, പ്രസാദ ഊട്ട്, പകർച്ച എന്നിവ ഉണ്ടാകൂ. നാളെ മുതൽ ഇവയെല്ലാം റദ്ദാക്കി ക്ഷേത്രത്തിനകത്തെ ആചാരങ്ങളും ചടങ്ങുകളും പേരിന് മാത്രം നടത്തും. ക്ഷേത്ര തന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം. ഉത്സവത്തിന് പുറമേ പതിവ് ചടങ്ങുകളായ വിവാഹം, ചോറൂണ് പോലുള്ളവ അധികം ബന്ധുക്കളെ കൊണ്ട് വരാതെ ചുരുക്കി നടത്താൻ ശ്രദ്ധിക്കണമെന്ന് ദേവസ്വം നിർദേശിച്ചു. ഗുരുവായൂരിലെ ടൂറിസം കേന്ദ്രമായ പുന്നത്തൂർ ആനക്കോട്ട ഈ മാസം 31 വരെ അടച്ചിടും.

Story highlight: Covid 19 guruvayoor ulsavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here