സുഡാന്‍ പ്രധാനമന്ത്രി വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു

സുഡാന്‍ പ്രധാനമന്ത്രി അബ്ദള്ള ഹംദോക് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. പ്രധാനമന്ത്രിയുടെ സുരക്ഷാവ്യൂഹത്തെ ലക്ഷ്യമിട്ട് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വെച്ച് നടന്ന സ്‌ഫോടനത്തില്‍ നിന്ന് അബ്ദള്ള ഹംദോക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പ്രധാനമന്ത്രി അബ്ദള്ള ഹംദോക്ക് കാറില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെയാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ അലി ബകിത് പറഞ്ഞു. ഭാഗ്യവശാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ബകിത് പറഞ്ഞു.
പ്രധാനമന്ത്രി അബ്ദള്ള ഹംദോക്കിനെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി, ഓഫീസിലേയ്ക്ക് പോകുംവഴിയാണ് സുരക്ഷാവ്യൂഹത്തെ ലക്ഷ്യമിട്ട് സ്‌ഫോടനമുണ്ടായത്. സുരക്ഷാ വ്യൂഹത്തിലുണ്ടായിരുന്ന ഒരു കാര്‍ പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. തലസ്ഥാനമായ വടക്കന്‍ ഖാര്‍ത്തൂമിനെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്ന കോബര്‍ പാലത്തിലേയ്ക്കുള്ള പ്രവേശന കവാടത്തില്‍ വെച്ചാണ് ആക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Story Highlights- Sudan PM, escapes, assassination attempt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here