Advertisement

യുഎഇയിൽ 15 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

March 10, 2020
Google News 1 minute Read

യുഎഇയിൽ 15 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 74 ആയി.

യുഎഇയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ദുബായിലും അബുദാബിയിലുമായി നടക്കാനിരുന്ന പ്രധാനപ്പെട്ട വിനോദ കായിക പരിപാടികൾ മാറ്റിവച്ചു. നഴ്‌സറി സ്‌കൂളുകൾക്ക് മാർച്ച് ഒന്ന് മുതൽ അവധി നൽകിയിരിക്കുകയാണ്. സ്‌കൂളുകളിലും കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികളും നിർത്തിവെച്ചു. ആരാധനാലയങ്ങളിൽ ആരാധന രീതിയിലും സമയക്രമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പനിയോ ജലദോഷമോ ഉള്ളവർ വീട്ടിൽ തന്നെ പ്രാർത്ഥനകൾ നടത്തിയാൽ മതിയെന്നും യുഎഇ ശെരിയാ ഇഫ്താ കൗൺസിൽ അറിയിച്ചു.

അതേസമയം, ലോകത്ത് കൊവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ഇറ്റലിയിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ പേർ മരിച്ചത്. 463 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. അതേസമയം ചൈനയിൽ മരിച്ചവരുടെ എണ്ണം 3,136 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേരാണ് കൊവിഡ് 19 മൂലം ഇറ്റലിയിൽ മരിച്ചത്. ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതിനായിരം കടന്നു. രാജ്യം മുഴുവൻ യാത്രാ നിരോധനം ഏർപ്പെടുത്തി. അതേസമയം ചൈനയിൽ മരണനിരക്ക് ഏറെ കുറഞ്ഞിട്ടുണ്ട്. ചൈനയിൽ എൺപതിനായിരത്തിലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ മരണസംഖ്യ 3,136 ആണ്.

Story Highlights- UAE, corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here