വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. മൂന്ന് പേരാണ് കുരങ്ങുപനി ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. വയനാട് തിരുനെല്ലി അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള 48 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിമൂലം അവശയായിരുന്ന ഇവരെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ശരീര സ്രവം പരിശോധിച്ചതില്‍ കുരങ്ങുപനി സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ രണ്ട് പേര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കേളജ് ആശുപത്രിയിലും ചികിത്സയിലാണ്.
സംസ്ഥാനത്ത് 13 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ മധ്യവയസ്‌ക മരിച്ചിരുന്നു. കാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വനാതിര്‍ത്തിയില്‍ താമസിക്കുന്നവരും കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഹീമോഫൈസാലിസ് വിഭാഗത്തില്‍പെട്ട ചെള്ളുപ്രാണിയാണ് കുരങ്ങുപനി രോഗവാഹകര്‍. പ്രധാനമായും കുരങ്ങിന്റെ ശരീരത്തില്‍ ജീവിക്കുന്ന ഈ പ്രാണി കുരങ്ങ് ചാകുന്നതോടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടര്‍ത്തും. 2014 -15 വര്‍ഷം 11 പേരാണ് വയനാട്ടില്‍ മാത്രം രോഗം ബാധിച്ച് മരിച്ചത്.
Story Highlights- Wayanad, monkey fever, confirmed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here