Advertisement

കൊവിഡ് 19 : വിമാന യാത്ര റദ്ദാക്കേണ്ടി വരുന്നവര്‍ക്ക് ഇന്ത്യന്‍ വിമാനക്കമ്പനികളും ആനുകൂല്യം പ്രഖ്യാപിച്ചു

March 11, 2020
Google News 1 minute Read

കൊവിഡ് 19 ബാധയെ തുടര്‍ന്ന് വിമാന യാത്ര റദ്ദാക്കേണ്ടി വരുന്നവര്‍ക്കും മാറ്റിവയ്‌ക്കേണ്ടിവരുന്നവര്‍ക്കും ഇന്ത്യന്‍ വിമാനക്കമ്പനികളും ആനുകൂല്യം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വിദേശ വിമാനക്കമ്പനികള്‍ ആനുകൂല്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ വിമാന കമ്പനികളും ആനുകൂല്യം പ്രഖ്യാപിച്ചത്.

കൊവിഡ് 19 ഭീതിക്കിടയിലും ടിക്കറ്റ് എടുത്തത് മൂലം യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകേണ്ടിവരുന്ന നിരവധി പേര്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികള്‍ ആനുകൂല്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളും ആനുകൂല്യം പ്രഖ്യാപിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് നിരവധി ആളുകള്‍ യാത്ര മാറ്റിവയ്ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ തീരുമാനം.

എട്ടാം തിയതി മുതല്‍ മെയ് 31 വരെ ദമാമില്‍ നിന്ന് ഇഷ്യൂ ചെയ്ത വിമാന ടിക്കറ്റുകള്‍ മാറ്റാനോ റീഇഷ്യൂ ചെയ്യാനോ പ്രത്യേക ചാര്‍ജുകള്‍ ഉണ്ടാകിലെന്ന് ഗോ എയര്‍ സര്‍ക്കുലറിലൂടെ അറിയിച്ചു. ഈ മാസം 12 മുതല്‍ 31 വരെ ബുക്ക് ചെയ്തവര്‍ക്ക് മെയ് 31 വരെ യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. അതേസമയം, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏപ്രില്‍ 30 വരെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 12 മുതല്‍ 31 വരെ തിയതി മാറ്റുന്നതിന് മാത്രമാണ് സ്‌പൈസ് ജെറ്റ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് റദ്ദാക്കിയാല്‍ ആനുകൂല്യം ലഭിക്കില്ല. മാര്‍ച്ച് 12 മുതല്‍ 31 വരെ യാത്ര ചെയ്യുന്നവര്‍ക്ക് അധിക ചാര്‍ജില്ലാതെ തിയതി മാറ്റാനുള്ള ആനുകൂല്യമാണ് ഇന്‍ഡിഗോയും അനുവദിച്ചിട്ടുള്ളത്.

 

Story Highlights- covid 19,  benefits, flights, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here