കൊവിഡ് 19: പുതിയ പോസിറ്റീവ് കേസുകളില്ല, ജാഗ്രത തുടരണം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് 19 പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3313 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലുമാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വൃദ്ധദമ്പതികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

പരിശോധനയ്ക്ക് അയച്ച 1179 സാമ്പിളുകളില്‍ 889 സാമ്പിളുകള്‍ നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തും കോഴിക്കോട്ടും സാമ്പിളുകള്‍ പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ്, രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top