കൊവിഡ് 19; വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം: മുഖ്യമന്ത്രി

കൊവിഡ് 19 സംശയിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പു നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കണം. രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ പോലുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാകരുത്. രോഗിയെ പരിചരിക്കുന്നതിനു മുന്‍പും പിന്‍പും സോപ്പുപയോഗിച്ച് കൈകളും മുഖവും വൃത്തിയാക്കേണ്ടതാണ്.
ഒരുതവണ ഉപയോഗിച്ച മാസ്‌കും കൈയുറകളും നിര്‍മാര്‍ജനം ചെയ്യണം. രോഗിയുടെ വസ്ത്രങ്ങളും മറ്റും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ചു കഴുകി വെയിലത്ത് ഉണക്കണം. രോഗി ഉപയോഗിച്ച കട്ടില്‍, മേശ, തുടങ്ങിയവയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. സന്ദര്‍ശകരെ ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല.
സ്വമേധയാ ആശുപത്രികളില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം. സംശയമുള്ളവര്‍ ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്. കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പറുകള്‍.
ചെറിയ അനാസ്ഥ പോലും വലിയ ദുരന്തങ്ങളാണ് സൃഷ്ടിക്കുക. അതുകൊണ്ട് എല്ലാവരും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here