എംഎൻ ഗോവിന്ദൻ നായരുടെ ഭാര്യ അന്തരിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന എംഎൻ ഗോവിന്ദൻ നായരുടെ ഭാര്യ ദേവകി പണിക്കർ അന്തരിച്ചു. 95 വയസായിരുന്നു.

ചരിത്രകാരനും നയതന്ത്രജ്ഞനുമായിരുന്ന സർദാർ കെഎം പണിക്കരുടെ മകളാണ് ദേവകി പണിക്കർ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു ദേവകി പണിക്കർ. സംസ്‌കാരം നാളെ ഡൽഹിയിൽ നടക്കും.

 

 

Story Highlights- Obit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top