മീ ടു തിരികൊളുത്തിയ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന് 23 വര്‍ഷത്തെ തടവുശിക്ഷ
മീ ടു പ്രസ്ഥാനത്തിന് തിരികൊളുത്തിയ ലൈംഗികാരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന് 23 വര്‍ഷത്തെ തടവുശിക്ഷ. അമേരിക്കയിലെ മാന്‍ഹട്ടന്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രൊഡക്ഷന്‍ അസിസ്റ്റന്റിനേയും, ഒരു പുതുമുഖനടിയേയും പീഡിപ്പിച്ചെന്ന കേസില്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ലോകത്ത് ‘മീ ടൂ’ പ്രസ്ഥാനം കത്തിപ്പടര്‍ന്ന ശേഷം ശിക്ഷിക്കപ്പെടുന്ന ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍.
അദ്ദേഹനെതിരെ ഉയര്‍ന്ന ലൈംഗീകപീഡന ആരോപണങ്ങളിലൂടെയാണ് പരാതികളിലൂടെയാണ് ലോകത്ത് ‘മീ ടൂ’ പ്രസ്ഥാനം തന്നെ ആരംഭിച്ചത്.
ലോസ് ഏഞ്ചല്‍ല്‍സ് കോടതിയില്‍ മറ്റൊരു ക്രിമിനല്‍ കേസില്‍ കൂടി വിചാരണ നേരിടുകയാണ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍. 100 ലധികം സ്ത്രീകളാണ് മീ ടു പ്രസ്ഥാനത്തിന്റെ ഭാഗമായി ഹാര്‍വിക്കെതിരെ വിവിധ ഘട്ടങ്ങളില്‍ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. ആരോപണങ്ങളും കേസുകളും അനുദിനം കൂടിവന്നതോടെ വെയ്ന്‍സ്‌റ്റൈന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു.
Story Highlights- Harvey Weinstein, sentenced to 23 years in jail, me too
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here