ഓള്‍ ഇന്ത്യ പൊലീസ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പൊലീസിന് അഭിമാനനേട്ടം

ഹരിയാനയിലെ പഞ്ചകുലയില്‍ സമാപിച്ച ഓള്‍ ഇന്ത്യ പൊലീസ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പൊലീസ് 18 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി. പഞ്ചാബ് പൊലീസിന് ഒന്നാം സ്ഥാനവും സിആര്‍പിഎഫിന് രണ്ടാം സ്ഥാനവും ലഭിച്ചു. എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമാണ് കേരളാ പൊലീസ് നേടിയത്. സംസ്ഥാന പൊലീസിന്റെ വിഭാഗത്തില്‍ റണ്ണറപ്പായത് കേരളാ പൊലീസ് ആണ്. ഈ വിഭാഗത്തിലും പഞ്ചാബ് പൊലീസിനാണ് ഒന്നാം സ്ഥാനം.

100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തില്‍ ടി മിഥുന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 800 മീറ്റര്‍ ഓട്ടം എന്നിവയില്‍ തോംസണ്‍ പൗലോസ്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫായിസ്, ഹൈജെമ്പില്‍ മനു ഫ്രാന്‍സിസ്, വനിതകളുടെ ലോംഗ് ജംപില്‍ രമ്യാ രാജന്‍ എന്നിവര്‍ക്കാണ് സ്വര്‍ണം. വനിതകളുടെ 4X100 മീറ്റര്‍ റിലേയില്‍ സിനി എസ്, ഷില്‍ബി എ പി, രമ്യാ രാജന്‍, മഞ്ജു കെ എന്നിവരടങ്ങിയ ടീം സ്വര്‍ണം നേടി.

100 മീറ്റര്‍ ഓട്ടത്തില്‍ കെ പി അശ്വിന്‍, 400 മീറ്റര്‍ ഓട്ടത്തില്‍ എം എസ് ബിപിന്‍, ലോംഗ് ജംപില്‍ മുഹമ്മദ് അനീസ്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം വി ഫഹദ്, വനിതകളുടെ ഹൈജംപില്‍ ആതിര സോമന്‍ എന്നിവരാണ് വെള്ളി മെഡല്‍ നേടിയത്.

100 മീറ്റര്‍ ഓട്ടത്തില്‍ കെ മഞ്ജു, 400 മീറ്റര്‍ ഓട്ടത്തില്‍ സ്മൃതിമോള്‍ രാജേന്ദ്രന്‍, വനിതകളുടെ ലോംഗ് ജംപില്‍ ആല്‍ഫി ലൂക്കോസ് എന്നിവര്‍ക്കാണ് വെങ്കലം. 4X100 മീറ്റര്‍ റിലേയില്‍ എം വി ഫഹദ്, ടി മിഥുന്‍, രാഹുല്‍ ജി പിള്ള, കെ പി അശ്വിന്‍ എന്നിവരടങ്ങിയ ടീമിനും വനിതകളുടെ 4X400 മീറ്റര്‍ റിലേയില്‍ സ്മൃതിമോള്‍ രാജേന്ദ്രന്‍, അന്‍സ ബാബു, നിബ കെ എം, ജെയ്‌സ് റാണി സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ടീമിനും വെങ്കലം ലഭിച്ചു.

സി വി പാപ്പച്ചന്‍ ആണ് കേരളാ പൊലീസ് ടീമിന്റെ കണ്ടിജന്റ് മാനേജര്‍ കെ എസ് ബിജു, ടി എം മാര്‍ട്ടിന്‍ എന്നിവര്‍ ടീമിന്റെ മാനേജര്‍മാരും ജിജു സാമുവല്‍, വിവേക്, ശ്രീജിത്ത് എസ് എന്നിവര്‍ പരിശീലകരും ആയിരുന്നു.

Story Highlights: kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top