Advertisement

കൊവിഡ് 19: ആലപ്പുഴ കൃപാസനത്തിലെ ശുശ്രൂഷകൾ നിർത്തിവച്ചു

March 11, 2020
Google News 2 minutes Read

കേരളത്തിൽ കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവച്ചു. കെസിബിസിയുടെയും മുഖ്യമന്ത്രിയുടെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൾ പങ്കെടുക്കുന്ന എല്ലാ ശുശ്രൂഷകളും നിർത്തി വെക്കാനാണ് കൃപാസനം അധികൃതരുടെ തീരുമാനം.

ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമാക്കാൻ നേരത്തെ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ശബരിമലയിൽ അടക്കം ആരാധനകൾക്ക് നിയന്ത്രണം വരുത്തിയിരുന്നു. ദർശനം ഒഴിവാക്കി പൂജ മാത്രമാണ് ഇപ്പോൾ ശബരിമലയിൽ നടക്കുന്നത്.

നേരത്തെ, വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ സീറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത മുൻ കരുതൽ നിർദ്ദേശവുമായി രംഗത്തെത്തിയിരുന്നു. പള്ളികളില്‍ കുര്‍ബ്ബാന അര്‍പ്പണം മാത്രം മതിയെന്ന് അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സംസ്കാരച്ചടങ്ങുകളില്‍ ജനപങ്കാളിത്തം പരമാവധി കുറയ്ക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൊല്ലത്തെ മാതാ അമൃതാനന്ദമയീ മഠത്തിൽ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അമൃതാനന്ദമയീ മഠത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്തരത്തിൽ തീരുമാനം എടുത്തതെന്ന് കുറിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് 14 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളതെന്ന് മന്ത്രി അറിയിച്ചു.

Story Highlights: Kreupasanam stops all their activities due to corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here