കൊവിഡ് 19: പത്തനംതിട്ടയിൽ അമ്മയും കുഞ്ഞും നിരീക്ഷണത്തിൽ

കൊറോണ ലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ അമ്മയും കുഞ്ഞും നിരീക്ഷണത്തിൽ. റാന്നി സ്വദേശികളായ ഇരുവരും കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണുള്ളത്. പത്തനംതിട്ടയിൽ നിലവിൽ ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ എട്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. പത്തനംതിട്ടയിൽ ഏഴ് പേർക്കും കോട്ടയത്ത് നാല് പേർക്കും എറണാകുളത്ത് മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രിയിലാണ്.

Read Also : കൊവിഡ് 19: 42 പേർ ആലുവ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂടുന്നയിടങ്ങൾ ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ തിയറ്ററുകൾ അടച്ചിടും. മാർച്ച് 31 വരെയാണ് തിയറ്ററുകൾ അടച്ചിടുക. എൽഡിഎഫും പൊതുപരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.

Story Highlights- Corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top