ഇറ്റലിയില്‍ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശികള്‍ യാത്രാ വിവരം മറച്ചുവച്ചു: സിയാല്‍

ഇറ്റലിയില്‍ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശികള്‍ യാത്രാ വിവരം മറച്ചുവച്ചതായി കണ്ടെത്തിയെന്ന് സിയാല്‍ ( കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്). 29 ാം തീയതി ഇറ്റലിയില്‍ നിന്ന് ദോഹ വഴി കൊച്ചിയില്‍ എത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്ന് യാത്രക്കാര്‍ പരിശോധന ഒഴിവാക്കുകയും ഹെല്‍ത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തി തങ്ങള്‍ യാത്ര തുടങ്ങിയത് ഇറ്റലിയില്‍ നിന്നാണെന്ന കാര്യം മറച്ചുവച്ച് പുറത്തിറങ്ങുകയും ചെയ്തു.

ഇതേ റൂട്ടില്‍ വന്ന മറ്റുള്ളവര്‍ അതേസമയം ഹെല്‍ത്ത് കൗണ്ടറുമായി ബന്ധപ്പെട്ടിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഹെല്‍ത്ത് കൗണ്ടര്‍, ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ അവഹേളിച്ചുകൊണ്ട് ഈ യാത്രക്കാര്‍ നടത്തിയ പ്രസ്താവനകളിന്മേല്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുകയും നിജസ്ഥിതി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സിയാല്‍ അറിയിച്ചു. ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും സിയാല്‍ ആവശ്യപ്പെട്ടു.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top