Advertisement

കൊല്ലത്ത് കൊവിഡ് 19 നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 6 പേരുടെ ഫലം നെഗറ്റീവ്

March 11, 2020
0 minutes Read

കൊല്ലത്ത് കൊവിഡ് 19 നിരീക്ഷണത്തിലുണ്ടായിരുന്ന 6 പേരുടെ ഫലം നെഗറ്റീവ്. കോവിഡ് ബാധിതരായ റാന്നി സ്വദേശികൾ സന്ദർശിച്ച പുനലൂരിലെ വീട്ടുകാർക്ക് ഉൾപ്പെടെയാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. എട്ടുപേരാണ് ഇപ്പോൾ കൊല്ലത്ത് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്.

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആറു പേർക്കാണ് രോഗമില്ലെന്ന് പരിശോധനാഫലം ലഭിച്ചത്. ഇതിൽ അഞ്ചുപേർ കോവിഡ് ബാധിച്ച റാന്നി സ്വദേശികളുമായി അടുത്തിടപഴകിയവരാണ്.  ഞായറാഴ്ച മുതൽ ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു. ഇവർ ആശുപത്രിയിൽ നിന്നും തിരികെ മടങ്ങിയെങ്കിലും വീട്ടിലും നിരീക്ഷണത്തിൽ തുടരും.

പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ഇപ്പോൾ 8 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 140 ഓളം പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇറ്റലിയിൽ നിന്ന് കൊല്ലത്ത് എത്തിയ വിദ്യാർത്ഥിനിയുൾപ്പടെയുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ട്രെയിൻ മാർഗമാണ് വിദ്യാർത്ഥിനി കൊല്ലത്ത് എത്തിചേർന്നത്.

അതേസമയം, കൊവിഡ് ജാഗ്രതയുടെ ഭാഗമായി കൊല്ലം ചിറക്കരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ട് പൂട്ടാൻ കളക്ടർ ഉത്തരവിട്ടു. നാൽപതോളം വിദേശികളാണ് ഇപ്പോൾ റിസോർട്ടിൽ ഉള്ളത്. ഇവരെ റിസോർട്ടിൽ തന്നെ നിരീക്ഷണത്തിൽവയ്ക്കും. പുറത്തുനിന്ന് ഇനി ആരെയും ഇവിടെ പ്രവേശിപ്പിക്കില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top