കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച; 60 പവനും അരലക്ഷം രൂപയും മൂന്ന് റോളക്‌സ് വാച്ചുകളും നഷ്ടപ്പെട്ടു

കണ്ണൂർ വാരം കടാംകോട് പൂട്ടിയിട്ട വീട്ടിൽ കവർച്ച. 60 പവനും അരലക്ഷം രൂപയും മൂന്ന് റോളക്‌സ് വാച്ചുകളും കവർന്നു. ഗൾഫിലുള്ള സുനാനന്ദ് എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവത്തിൽ ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാൻ വന്ന സ്ത്രീയാണ് വീടിന്റെ ജനൽ തുറന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ജനൽ അറുത്ത് മാറ്റിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിലുണ്ടായ സ്വർണവും വാച്ചുകളും കവർന്നത് ശ്രദ്ധയിൽപ്പെട്ടത്. ദിവസങ്ങൾ എടുത്താണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. സിസിടിവി ഇല്ലാത്ത ഭാഗത്ത് കൂടിയാണ് കവർച്ച നടത്തിയിരിക്കുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുണ്ട്.
Story highlight: Robbery, at locked house, Kannur 60 sovereigns lost half a million rupees and three Rolex watches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here