‘കോൺഗ്രസ് സർക്കാരുകളെ താഴെ ഇറക്കുന്നതിൽ തിരക്കിലാണല്ലേ’ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെ ഇറക്കുന്നതിൽ തിരക്കിലായതിനാൽ മറ്റ് കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലേ എന്നാണ് രാഹുൽ ചോദിച്ചിരിക്കുന്നത്. പെട്രോൾ വില കുറയ്ക്കുന്നതിലും സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്താനാകില്ലേ എന്നും രാഹുൽ ചോദിച്ചു. സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം,
Read Also: രാജ്യാന്തര വിപണിയിലെ എണ്ണ വിലയിൽ വീണ്ടും ഇടിവ്; പെട്രോൾ വില ആറ് രൂപ വരെ കുറയാൻ സാധ്യത
ട്വീറ്റിന്റെ പരിഭാഷ വായിക്കാം,
തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരുകളെ സ്ഥിരത തകർക്കുന്ന കാര്യത്തിൽ ബിസി ആയിരിക്കുന്ന താങ്കൾ എണ്ണ വിലയിൽ ലോകത്ത് 35 ശതമാനം ഇടിവുണ്ടായ കാര്യം അറിഞ്ഞുകാണില്ല. പെട്രോളിന്റെ വില ലിറ്ററിന് 60 രൂപയാക്കി കുറച്ച് ഇതിന്റെ ലാഭം ഇന്ത്യക്കാരിൽ എത്തിക്കാൻ സാധിക്കില്ലേ? സ്തംഭിച്ചു നിൽക്കുന്ന സാമ്പത്തിക വ്യവസ്ഥയെ സഹായിക്കാൻ സാധിക്കില്ലേ?
Hey @PMOIndia , while you were busy destabilising an elected Congress Govt, you may have missed noticing the 35% crash in global oil prices. Could you please pass on the benefit to Indians by slashing #petrol prices to under 60₹ per litre? Will help boost the stalled economy.
— Rahul Gandhi (@RahulGandhi) March 11, 2020
അതിനിടെ മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ കോൺഗ്രസിലെ പ്രാദേശിക നേതാക്കളും പ്രവർത്തകരും അടക്കം 200ൽ അധികം പേർ രാജി വച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് വിവരം. സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രാജി. ഗ്വാളിയാർ, ചമ്പൽ മേഖലയിലാണ് 200ൽ അധികം പേർ രാജി വച്ചത്. നിലവിൽ ജ്യോതിരാദിത്യ സിന്ധ്യയുടെരാജിയെ തുടർന്ന് മധ്യപ്രദേശ് കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്.
കൂടാതെ രാജ്യാന്തര വിപണിയിൽ 30 ശതമാനമാണ് എണ്ണ വില താഴ്ന്നത്. കൊറോണ ലോകരാജ്യങ്ങളിൽ പടർന്നത് മൂലം 35 ഡോളറിനടുത്താണ് ബാരലിന് വില. പക്ഷേ വിലയിടിവിന് അനുസരിച്ചുള്ള വിലക്കുറവ് രാജ്യത്തിനകത്ത് ഉണ്ടായിട്ടില്ല. വിലമാറ്റത്തിനായി ഉപഭോക്താക്കൾ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 15 ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഇന്ധന വില പുതുക്കുന്നതെന്നാണ് ഇതിന് ഇന്ത്യൻ ഓയിൽ കോർപറേഷൻ നൽകുന്ന വിശദീകരണം. ഇനിയുള്ള ദിവസങ്ങളിലും രാജ്യാന്തര വിപണിയിലെ അവസ്ഥയിൽ മാറ്റമില്ലെങ്കിൽ ആഭ്യന്തര വിപണിയിലും വലിയ വിലക്കുറവിന് സാധ്യതയുണ്ടെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
rahul gandhi, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here