Advertisement

കൊവിഡ് 19: കളിക്കാർക്ക് മാർഗനിർദേശങ്ങളുമായി ബിസിസിഐ

March 12, 2020
2 minutes Read

ലോക വ്യാപകമായി കൊവിഡ് 19 വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ കളിക്കാർക്ക് മാർഗനിർദേശങ്ങളുമായി ബിസിസിഐ. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടി ആയാണ് ബിസിസിഐ മാർഗനിർദേശങ്ങളുമായി രംഗത്തെത്തിയത്. ഇന്ന് മുതലാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ആരംഭിച്ചത്.

കയ്യും വെള്ളവും ഉപയോഗിച്ച് ചുരുങ്ങിയത് 20 സെക്കൻഡുകൾ എങ്കിലും കൈ കഴുകുക, ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക, പനി, ചുമ തുടങ്ങി എന്ത് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും അത് വൈദ്യ സംഘത്തെ അറിയിക്കുക, കൈ നന്നായി കഴുകുന്നതിനു മുൻപ് മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക, വൃത്തികുറഞ്ഞ റെസ്റ്റോറൻ്റുകളിൽ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക, ടീമിനു പുറത്തുള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക, സെൽഫികൾ എടുക്കാൻ സ്വന്തം ഫോൺ ഉപയോഗിക്കുക എന്നിവകളാണ് മാർഗനിർദ്ദേശങ്ങൾ.

നേരത്തെ ഇന്ത്യക്കെതിരായ പരമ്പരയിൽ ഹസ്തദാനം വേണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം തീരുമാനിച്ചിരുന്നു. ഇന്ത്യൻ ടീമിലെയും സ്വന്തം ടീമിലെയും കളിക്കാർക്ക് ഹസ്തദാനം നൽകേണ്ടെന്നാണ് തീരുമാനം. ദക്ഷിണാഫ്രിക്കൻ പരിശീലകൻ മാർക്ക് ബൗച്ചറാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് ഉച്ചതിരിഞ്ഞ് 1.30ന് ഹിമാചൽ പ്രദേശിലെ ധർമശാലയിലാണ് പരമ്പരയിലെ ആദ്യ മത്സരം. ധർമശാലയിൽ മഴഭീഷണി നിലനിൽക്കുന്നതിനാൽ കളി നടക്കാൻ സാധ്യതയില്ല.

പരുക്കേറ്റ് ഹർദ്ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ എന്നിവർ ടീമിലേക്ക് തിരികെയെത്തിയിരുന്നു. ഇവർക്കൊപ്പം ശുഭ്മൻ ഗില്ലും ടീമിലുണ്ട്. പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന രോഹിത് ശർമ്മ ടീമിൽ ഇടം നേടിയില്ല. പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. ശിവം ദുബെ, മായങ്ക് അഗർവാൾ, ശർദുൽ താക്കൂർ, കേദാർ ജാദവ് എന്നിവർ ടീമിൽ നിന്ന് പുറത്തായി. മുൻ താരം സുനിൽ ജോഷിയുടെ കീഴിലുള്ള സെലക്ഷൻ കമ്മറ്റി ചുമതല ഏറ്റതിനു ശേഷം ആദ്യമായി പ്രഖ്യാപിച്ച ടീം ആണ് ഇത്.

Story Highlights: Covid 19 BCCI Lists Out Dos and Don’ts For Players Ahead Of Ind-SA ODIs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top