Advertisement

കൊവിഡ് 19 ബാധിച്ച ഒളിമ്പിയാക്കോസ് ഉടമയുമായി ഇടപഴകി: ആഴ്സണൽ കളിക്കാർ ഐസൊലേഷനിൽ

March 12, 2020
Google News 1 minute Read

കൊവിഡ് 19 ബാധിച്ച ഒളിമ്പിയാക്കോസ് ഉടമ ഇവാന്‍കാസ് മാരിനിക്കോസുമായി ഇടപഴകിയ ഇംഗ്ലീഷ് ക്ലബ് ആഴ്സണൽ താരങ്ങൾ ഐസൊലേഷനിൽ. 8 താരങ്ങളാണ് സ്വയം ഐസൊലേഷനിൽ കഴിയുന്നത്. ഫെബ്രുവരി 27ന് ഒളിമ്പിയാക്കോസുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ആഴ്സണൽ താരങ്ങൾ ഇവാന്‍കാസുമായി അടുത്ത് ഇടപഴകിയത്. ഇതിനു ശേഷം എഫ്എ കപ്പിൽ പോർട്സ്മൗത്തിനെയും പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിനെയും ആഴ്സണൽ നേരിട്ടിരുന്നു. ഈ ടീമുകളിലെ താരങ്ങൾ നിരീക്ഷണത്തിലാണ്.

സമ്പർക്കത്തിനു ശേഷം 15 ദിവസങ്ങൾ കഴിഞ്ഞിട്ടും ആഴ്സണലിൻ്റെ ഒരു കളിക്കാരനും ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ താരങ്ങൾ ടെസ്റ്റ് നടത്താൻ വിസമ്മതിച്ചു. 5 മുതൽ 7 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണാനാവും എന്നതുകൊണ്ട് തന്നെ താരങ്ങൾ സുരക്ഷിതരാണെന്നാണ് വിലയിരുത്തൽ. എന്നാൽ, ക്ലബിൻ്റെ നിർദ്ദേശ പ്രകാരം മുൻ കരുതൽ എന്നോണം 8 ആഴ്സണൽ താരങ്ങൾ സ്വയം ഐസൊലേഷനിൽ കഴിയുകയാണ്.

ആഴ്സണൽ, വെസ്റ്റ് ഹാം മാനേമെൻ്റുകൾ സുരക്ഷാ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. പരിശീലനത്തിനു ശേഷം എവിടെയൊക്കെ പോകുന്നു എന്ന് കാണിക്കുന്ന കുറിപ്പ് എല്ലാവരും കയ്യിൽ കരുതണമെന്ന് വെസ്റ്റ്ഹാം മാനേജ്മെൻ്റ് കളിക്കാർക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും നിർദ്ദേശം നൽകി. ഏജൻ്റുകൾ ഉൾപ്പെടെ പുറമേ നിന്നുള്ള എല്ലാവരെയും ട്രെയിനിംഗ് ഗ്രൗണ്ടുകളിൽ നിന്ന് വിലക്കി. ആഴ്സണലാവട്ടെ, എമിറേറ്റ്സ് സ്റ്റേഡിയം ശുദ്ധീകരിക്കാൻ നിർദ്ദേശം നൽകി. ഒളിമ്പിയാക്കോസിനെതിരായ മത്സരത്തിൽ ഡയറക്ടേഴ്സ് ബോക്സിലുണ്ടായിരുന്നവരെ ആഴ്സണൽ വിവരം അറിയിച്ചിട്ടുണ്ട്. ഇവാന്‍കാസുമായി 2 മീറ്ററിനുള്ളിൽ 15 മിനിട്ടിൽ കൂടുതൽ ഇടപഴകിയവരും ഡയറക്ടേഴ്സ് ബോക്സിൽ അദ്ദേഹത്തിനരികിൽ ഇരുന്നവരും സ്വയം ഐസൊലേഷനിൽ പ്രവേശിക്കണമെന്നും ആഴ്സണൽ മാനേജ്മെൻ്റ് അറിയിച്ചു.

ഇതിനിടെ ഇന്നലെ (മാർച്ച് 11) നടക്കേണ്ടിയിരുന്ന ആഴ്സണൽ- മാഞ്ചസ്റ്റർ സിറ്റി മത്സരം അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരുന്നു.

Story HIghlights: covid 19 arsenal players in self isolation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here