കൊവിഡ് 19 : സംസ്ഥാനത്തെ ബിവറേജ്‌സ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ജീവനക്കാര്‍

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജ്‌സ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ജീവനക്കാര്‍. കൊവിഡ് 19 ഭീതി ഒഴിയും വരെ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ കത്തുനല്‍കിയെന്നാണ് സൂചന.

ആയിരക്കണക്കിന് ആളുകളാണ് ദിവസവും ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ എത്തുന്നത്. ഇത് രോഗ വ്യാപിക്കുന്നതിന് കാരണമാവും എന്ന് ജീവനക്കാര്‍ പറയുന്നു. പണം കൈയില്‍ വാങ്ങുന്ന സംവിധാനമാണ് സംസ്ഥാനത്തെ മികവാറും ഔട്ട്‌ലെറ്റുകളിലും ഉള്ളത്. ഇത് രോഗം പടരാന്‍ കാരണമാവും എന്ന് ചൂണ്ടിക്കാണിച്ചാണ് തൊഴിലാളി യൂണിയനുകള്‍ ഔട്ട്‌ലെറ്റ് അടച്ചിടാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ ജീവനക്കാര്‍ക്ക് ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ മുതലായവ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നുമാണ് കോര്‍പറേഷന്റെ നിലപാട്.

 

Story Highlights-  covid 19, Employees of Beverages Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top