കൊവിഡ് 19: ആശങ്ക വേണ്ട, കൊടുങ്ങല്ലൂരില്‍ സ്ഥിതി നിയന്ത്രണവിധേയം

കൊവിഡ് 19 സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതിയും ആശങ്കയും വേണ്ടെന്നും കൊടുങ്ങല്ലൂരില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും നഗരസഭാ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗം ചേര്‍ന്ന പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഏഴ് പേര്‍ നിരീക്ഷണത്തിലാണെങ്കിലും ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. വ്യാജ പ്രചരണങ്ങളും തെറ്റായ വാര്‍ത്തകളും നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഹോട്ടലുകള്‍ ഉച്ചയ്ക്കുശേഷം അണുനശീകരണം നടത്തണം. വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കും.

നഗരത്തിലുള്ള സിനിമ തിയറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു. പാരലല്‍ ടൂട്ടോറിയല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കരുത്. നഗരസഭാ ഓഫീസിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിര്‍ത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. വാര്‍ഡുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശാവര്‍ക്കര്‍മാരും ചേര്‍ന്ന് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കും. ഉത്സവങ്ങള്‍, വിവാഹങ്ങള്‍ എന്നിവ ചടങ്ങുകള്‍ മാത്രമായി നടത്തണം. ടൗണ്‍ഹാളിലും കമ്മ്യൂണിറ്റി ഹാളിലും പുതിയ ബുക്കിംഗ് സ്വീകരിക്കുന്നതല്ല. ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ പൂര്‍ണമായും ഫീല്‍ഡില്‍ തന്നെ ഉണ്ടാകണം. വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ പെട്ടെന്ന് തന്നെ ആരോഗ്യവകുപ്പ് മേധാവികളുമായി ബന്ധപ്പെടണം.

 

Story Highlights- covid 19,  situation  Kodungallur,  restrictive, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top