Advertisement

കൊവിഡ് 19: പത്തനംതിട്ട ജില്ലാ ഭരണകൂടം പുറത്തുവിട്ട റൂട്ട്മാപ്പ് കണ്ട് വിളിച്ചത് 70 പേര്‍

March 12, 2020
1 minute Read

കൊവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം പുറത്തുവിട്ട റൂട്ട്മാപ്പ് കണ്ട് ഇന്നലെ വിളിച്ചത് 70 പേര്‍. ഇതില്‍ 15 പേര്‍ പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. 15 പേരില്‍ 14 പേര്‍ നേരത്തെ തന്നെ നിരീക്ഷിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ലിസ്റ്റില്‍ ഇല്ലാതിരുന്ന ഒരാളെ കണ്ടെത്തുകയും അയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കുകയും ചെയ്തു. ബാക്കിയുള്ളവര്‍ വീടുകളില്‍ കഴിയുകയാണെന്ന് കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച എഴുപേര്‍ ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് ആറു വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് റൂട്ട്മാപ്പിലൂടെ പ്രസിദ്ധീകരിച്ചത്. ഫോണ്‍വിളികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആദ്യ റൂട്ട് മാപ്പില്‍ ഇല്ലാതിരുന്ന യാത്രചെയ്ത പുതിയ സ്ഥലങ്ങള്‍, ബസുകളുടെ പേരുകള്‍, സമയം എന്നിവ കണ്ടെത്തി.

അവയും കൂടി ഉള്‍പ്പെടുത്തിയതാണ് പുതുക്കിയ റൂട്ട്മാപ്പ് പ്രസിദ്ധീകരിക്കുന്നത്. ഈ ചാര്‍ട്ടിലൂടെ നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അവര്‍ 9188297118, 9188294118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top