ഡൽഹി കലാപം; നഷ്ടപരിഹാരത്തുക ഹർജിയിൽ നേതാക്കൾക്ക് നോട്ടീസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ഡൽഹി കലാപത്തിലെ നഷ്ടപരിഹാരത്തുക വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കളിൽ നിന്ന് ഈടാക്കണമെന്ന ഹർജിയിൽ നോട്ടീസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂർ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി നേതാവ് കപിൽ മിശ്ര, എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി തുടങ്ങിയവർക്കാണ് നോട്ടീസ്.

അതേസമയം, ഡൽഹി കലാപവുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ഈമാസം ഇരുപതിന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. കേന്ദ്രസർക്കാർ തിങ്കളാഴ്ച്ചയ്ക്കകം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത കൂടുതൽ സമയം ആവശ്യപ്പെട്ടത് കോടതി അംഗീകരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top