കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക്

കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാവ് കെ സി വേണുഗോപാൽ രാജ്യസഭാ സ്ഥാനാർത്ഥിയാകും. രാജസ്ഥാനിൽ നിന്നാണ് മത്സരിക്കുകയെന്നാണ് വിവരം. പാർട്ടി രാജ്യസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നത് ഇന്ന് വൈകുന്നേരമാണ്. ദിഗ്‌വിജയ് സിംഗ് മധ്യപ്രദേശിൽ നിന്നായിരിക്കും മത്സരിക്കുക. നിലവിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് കെ സി വേണുഗോപാൽ. സച്ചിൻ പൈലറ്റ് വേണുഗോപാലിന് പകരം എഐസിസി ജനറൽ സെക്രട്ടറി പദവിയിലെത്തിയേക്കും. കേരളത്തിൽ നിന്നുള്ള അൽഫോൺസ് കണ്ണന്താനവും രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപിയാണ്.

 

k c venugopal, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top