കേരളവും മധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ കരാര്‍ ഒപ്പിട്ടു

കേരളവും മധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ പുതിയ കരാര്‍ ഒപ്പിട്ടു. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്ന വിധത്തില്‍ മധ്യപ്രദേശിലും നടപ്പാക്കാനുള്ള കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ധാരണാപത്ര പ്രകാരം 2022 വരെയാണ് കരാര്‍.
കരാര്‍ പ്രകാരം പദ്ധതിയുടെ നിര്‍വഹണ ചുമതല മധ്യപ്രദേശില്‍ മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനും കേരളത്തിനു വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമാണ്.ഉത്തരവാദിത്തടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ കേരളത്തിന് വേണ്ടിയും മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ ഡോ. മനോജ്കുമാര്‍ സിംഗ് മധ്യപ്രദേശിനുവേണ്ടിയും യഥാക്രമം നോഡല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കുന്നത് മുതല്‍ നിര്‍വഹണം വരെയുള്ള 16 കാര്യങ്ങളാണ് മധ്യപ്രദേശില്‍ നടപ്പാക്കുന്നതിന് മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സഹായിക്കുക.
മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് വിവിധ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ തവണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇരു സംസ്ഥാന സര്‍ക്കാരുകളും കരാറിന് അന്തിമ രൂപം നല്‍കിയത്. കരാറിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
Story Highlights: kerala tourism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here