പൂച്ചാക്കൽ കാറപകടക്കേസ്; അസം സ്വദേശിയെ റിമാൻഡ് ചെയ്തു

ആലപ്പുഴ പൂച്ചാക്കൽ കാർ അപകടക്കേസിൽ ഒരാളെ റിമാൻഡ് ചെയ്തു. കാറിലുണ്ടായിരുന്നു ആസാം സ്വദേശി ആനന്ദിനെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. താനാണ് കാർ ഓടിച്ചതെന്ന് പൊലീസിന് ആനന്ദ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ വാഹനം ഓടിച്ചത് മനോജ് ആണെന്നും ഇയാളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആരോപണം ഉയർന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു ആലപ്പുഴ പൂച്ചാക്കലിൽ കാൽനടക്കാരായ വിദ്യാർത്ഥിനികളുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറിയത്.
Read Also: പൂച്ചാക്കൽ അപകടം; ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി
കാറിൽ ഉണ്ടായിരുന്ന മനോജ്, ആനന്ദ് എന്നിവർ മദ്യലഹരിയിലായതാണ് അപകടത്തിന്റെ കാരണം. ഇരുവർക്കുമെതിരെ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി കേസ് എടുത്തു. ആനന്ദ് താനാണ് വണ്ടിയോടിച്ചതെന്ന് പൊലീസിന് മൊഴി നൽകിയിട്ടുള്ളതെങ്കിലും മനോജാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ പറയുന്നു. ആനന്ദിനെ മുഖ്യ പ്രതിയാക്കി മനോജിനെ കേസിൽ നിന്ന് ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അപകടത്തിൽ പെട്ട വിദ്യാർത്ഥിനികളുടെ ബന്ധുക്കൾ ആരോപിച്ചു. അപകടത്തിൽ പരുക്കേറ്റ മനോജ് നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിൽ ചികിത്സയിലാണ്. ആശുപത്രി വിട്ട ശേഷം ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കും. നിലവില്‍ പരുക്കേറ്റ എല്ലാവരുടെയും നില തൃപ്തികരമാണ്.
poochakkal accident, remand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here