കെ ടി ജലീലിന് പ്രോ ചാൻസലർ പദവിക്കുള്ള അർഹത നഷ്ടപ്പെട്ടു: ചെന്നിത്തല

സർവകലാശാല മാർക്ക് ദാന വിവാദത്തിൽപ്പെട്ട പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് പദവിക്കുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെതിരെ ചാൻസലറായ ഗവർണർ അന്തിമമായ തീർപ്പ് കൽപ്പിച്ചതാണ്. ഇന്ന് അടിയന്തര പ്രമേയത്തിന് ഉന്നയിച്ചത് ന്യായമായ കാര്യമാണെന്നും ചെന്നിത്തല. അതേസമയം സ്പീക്കർ ശ്രീരാമകൃഷ്ണനെ കണ്ട് യുഡിഎഫ് നേതാക്കൾ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ ശക്തമായി പ്രതിഷേധിച്ചു.
Read Also: ഏത് ദേവേന്ദ്രൻ വന്ന് പറഞ്ഞാലും പ്രതിപക്ഷം ചുമതല നിർവഹിക്കും: ചെന്നിത്തല
മന്ത്രി കെ ടി ജലീലിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയിരുന്നു. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞു. ഇതോടെ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളം വച്ച പ്രതിപക്ഷം പിന്നീട് നിയമസഭ ബഹിഷ്‌കരിച്ചു. അനധികൃത അദാലത്തുകൾ നടത്തി തോറ്റ വിദ്യാർത്ഥികളെ ജയിപ്പിച്ച മന്ത്രിയുടെ നടപടി സർവകലാശാലയുടെ സ്വയംഭരണാവകാശത്തിലുള്ള കൈ കടത്തലാണെന്നും പ്രതിപക്ഷം നോട്ടിസിൽ ആരോപിച്ചു.
k t jaleel, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here