പൗരത്വ പ്രതിഷേധക്കാരുടെ പോസ്റ്ററുകൾ നീക്കം ചെയ്യണം; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പൗരത്വ പ്രതിഷേധക്കാരുടെ ചിത്രങ്ങളും വിവരങ്ങളുമടങ്ങിയ പോസ്റ്ററുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന ഉത്തരവിനെതിരെയുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജിയാണ് ഇന്ന് പരിഗണിക്കുക.
ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നും യുപി സർക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരുടെ ചിത്രങ്ങൾ പൊതുയിടത്തിൽ യുപി സർക്കാർ പ്രദർശിപ്പിച്ചത് ഭരണഘടനാ മൂല്യങ്ങൾക്കേറ്റ പരുക്കാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഹർജി പരിഗണിക്കുന്നത്. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പൊതുയിടങ്ങളിൽ പ്രദർശിപ്പിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയെ അതിരൂക്ഷമായ ഭാഷയിലാണ് അലഹബാദ് ഹൈക്കോടതി വിമർശിച്ചത്. നീതീകരിക്കാനാകാത്ത നടപടിയാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹൈക്കോടതി വിലയിരുത്തി.

സ്വമേധയാ കേസെടുത്ത ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുർ അധ്യക്ഷനായ ബെഞ്ച്, മുഴുവൻ പോസ്റ്ററുകളും അടിയന്തരമായി നീക്കാൻ നിർദേശിച്ചു. മറ്റുള്ളവരെ പൊതുമുതൽ നശിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു നടപടിയെന്നാണ് യുപി സർക്കാരിന്റെ വാദം. ഹൈക്കോടതിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നും സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

Story highlight: Supreme Court, removal of posters, citizen protesters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top