നഴ്‌സിംഗ് കഴിഞ്ഞതാണ്, കൊറോണ രോഗികളെ പരിചരിക്കാന്‍ വിളിച്ചാല്‍ ഓടിയെത്തും ; ഇത് കേരളാ മോഡല്‍

കൊവിഡ് 19 ബാധയില്‍ സംസ്ഥാനത്ത് രോഗികളെ പരിചരിക്കാന്‍ സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയുടെയും ഫേസ്ബുക്ക് പോസ്റ്റുകളില്‍ കമന്റുകളായാണ് കൊറോണ ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ച്
ആയിരങ്ങള്‍ രംഗത്ത് വന്നത്.
ആരോഗ്യ രംഗത്ത് പ്രവര്‍ത്തന പരിയചമുള്ളവരാണ് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നവരില്‍ ഭൂരിഭാഗവും. പ്രവര്‍ത്തിക്കാന്‍ തയാറാണ് ശമ്പളം വേണ്ട എന്ന രീതിയിലാണ് കമന്റുകള്‍. നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയവരും മുന്‍പ് നഴ്‌സിംഗ് പ്രവര്‍ത്തന പരിചയമുള്ളവരും സേവന സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ പ്രൊഫഷണലുകളും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഭാഗമാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
Thousands announce willingness, care patients, covid 19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here