Advertisement

കൊവിഡ് 19: തൃശൂർ സ്വദേശി എത്തിയത് ഫെബ്രുവരിയിൽ; വിവാഹനിശ്ചയത്തിൽ പങ്കെടുത്തു

March 12, 2020
1 minute Read

കൊറോണ സ്ഥിരീകരിച്ച തൃശൂർ സ്വദേശി ഖത്തറിൽ നിന്ന് എത്തിയത് ഫെബ്രുവരി 29ന്. മാർച്ച് ഏഴിന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി ഇയാൾ ഒരു വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

തൃശൂർ സ്വദേശിയായ 21കാരനായ യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചത്. തൃശൂർ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് ഇയാളെ കണ്ടെത്തി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾ പങ്കെടുത്ത പൊതുപരിപാടികൾ പരിശോധിക്കും. ഇയാളുമായി ബന്ധപ്പെട്ടവരേയും നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശികൾ യാത്ര ചെയ്ത വിമാനത്തിലാണ് ഇയാൾ നാട്ടിലെത്തിയത്.

read also: തൃശൂരിൽ കൊറോണ സ്ഥിരീകരിച്ചത് പത്തനംതിട്ട സ്വദേശികൾക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച 21കാരന്

കണ്ണൂരും തൃശൂരുമാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊറോണ സംശയത്തിൽ 4180 പേരാണ് നിരീക്ഷണത്തിലുള്ളത്. 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. മൂന്ന് പേരുടെ രോഗം ഭേദമായി. 950 പേരുടെ ഫലം നെഗറ്റീവാണ്. ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 900 പേരാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയിൽ-ഏഴ്, കോട്ടയം-നാല്, എറണാകുളത്ത്-മൂന്ന്, തൃശൂർ-ഒന്ന്, കണ്ണൂർ-ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top