Advertisement

റമൽ ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തീരം തൊടും; അവലോകനയോഗം വിളിച്ച് പ്രധാനമന്ത്രി

May 26, 2024
2 minutes Read
Cyclone Remal expected to make landfall in West Bengal

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റമൽ ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തീരം തൊടും. ബംഗ്ലാദേശിനും പശ്ചിമബംഗാളിന്റെ തെക്കൻ തീരമേഖലയ്ക്കും ഇടയിലായിട്ടാണ് തീരം തൊടുക. മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ ആയിരിക്കും കര തൊടുമ്പോൾ റമലിന്റെ വേഗത. പശ്ചിമബംഗാളിന്റെ തീര മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹൗറ, ഹുബ്ലി, കൊൽക്കത്ത, മേദിനിപൂർ മേഖലയിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മുൻകരുതൽ നടപടിക്രമങ്ങളുടെ ഭാഗമായി തെക്കൻ ബംഗാൾ തീരത്ത് 14 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു. നാളെ ഉച്ചയ്ക്ക് 12 വരെ
കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുമുണ്ട്.

Read Also: ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവതിയും പെണ്‍കുട്ടിയും മുങ്ങിമരിച്ചു

സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനയോഗം വിളിച്ചുചേർത്തു. റമൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.

Story Highlights : Cyclone Remal expected to make landfall in West Bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top