കൊവിഡ് 19: ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കൊവിഡ് 19 പശ്ചാത്തലത്തില്‍ ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ദര്‍ശനത്തിന് എത്തുന്നവരെ നിലയ്ക്കലില്‍ നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി ഭക്തരെ മടക്കി അയക്കാനും ശ്രമിക്കും. ശബരിമലയില്‍ അപ്പം, അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. റൂമുകളും വാടകയ്ക്ക് നല്‍കില്ല. ശബരിമലയിലേക്ക് കെഎസ്ആര്‍ടിസി പതിവ് സര്‍വീസ് മാത്രമെ നടത്തുകയുള്ളു. പമ്പയിലും സന്നിധാനത്തും ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാനുളള സാധ്യതയേറുകയും ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ജില്ലാഭരണകൂടം. അതേസമയം, കഴിഞ്ഞദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് പ്രതീക്ഷയും നല്‍കുന്നുണ്ട്. വെള്ളിയാഴ്ച ദിവസത്തെ ജുമ്അ പ്രാര്‍ത്ഥന വീടുകളിലാക്കാനും ജില്ലാഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Story Highlights: sabarimala, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here