വ്യാജ സാനിറ്റൈസറുമായി ഗുരുഗ്രാമിലെ കമ്പനി; പിടിച്ചെടുത്തത് 5000 ബോട്ടിലുകൾ

വ്യാജ സാനിറ്റൈസറുമായി ഹരിയാന ഗുരുഗ്രാമിലെ കമ്പനി. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഉത്പാദിപ്പിച്ച 5000 വ്യാജ സാനിറ്റൈസറുകൾ ഹരിയാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് പിടിച്ചെടുത്തു.
കൊവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഹാൻഡ് സാനിറ്റൈസറുകൾക്ക് കനത്ത ക്ഷാമം നേരിട്ടിരുന്നു. ഇതോടെ വിപണിയിൽ സാനിറ്റൈസറുകൾക്ക് വില കുത്തനെ വർധിക്കുകയും ചെയ്തു. ഇത് മുതലെടുത്താണ് കമ്പനി വ്യാജ സാനിറ്റൈസറുകൾ ഉത്പാദിപ്പിച്ചത്. ഇത് എണ്ണ ഉത്പാദന കമ്പനി ആയിരുന്നു എന്നും 10 ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഇവർ ഹാൻഡ് സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങിയതെന്നും ഡ്രഗ് കണ്ടോളർ ഓഫീസർ അറിയിച്ചു. ഐസൊപ്രോപിൽ ആൽക്കഹോൾ ഹാൻഡ് സാനിറ്റൈസർ ബോട്ടിലുകൾ നിറച്ചാണ് ഇവർ വ്യാജ ഹാൻഡ് സാനിറ്റൈസറുകൾ ഉത്പാദിപ്പിച്ചത്.
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 74 ആയി. രോഗബാധിതരിൽ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം പുതുതായി 13 കേസുകൾ റിപ്പോർട്ട് ചെയ്തു. 76കാരനായ കർണാടക സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി കൊവിഡ് 19 ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. ഇന്ത്യയിലെ ആദ്യ കൊവിഡ് 19 മരണമാണ് ഇത്. ഇന്നലെയായിരുന്നു മുഹമ്മദ് മരിച്ചത്. കർണാടക കൽബുർഗി സ്വദേശിയായിരുന്നു. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു മുഹമ്മദ്. ഉംറ കഴിഞ്ഞ് ഫെബ്രുവരി 28നാണ് ഇദ്ദേഹം നാട്ടിലെത്തിയത്.
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 150ഓളം ഇന്ത്യക്കാരെ ഇറാൻ എയർ വിമാനത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിക്കും. വെള്ളിയാഴ്ച രാത്രി 12.30 ഓടെ ഇവരെ മുംബൈ വിമാനത്താവളത്തിലാണ് എത്തിക്കുക. രണ്ടുവിമാനങ്ങളിലായി ബാക്കിയുള്ള ഇന്ത്യക്കാരെയും വരും ദിവസങ്ങളിൽ തിരിച്ചെത്തിക്കും. മാർച്ച് 15, 16 അല്ലെങ്കിൽ 17 എന്നീ തീയതികളിലാണ് ബാക്കിയുള്ളവരെ എത്തിക്കുക.
Story Highlights: Fake Hand Sanitiser Manufacturing Company Busted in Gurugram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here