സഞ്ചരിച്ചത് അഞ്ചിടങ്ങളിൽ; കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത്

കണ്ണൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു. നിരീക്ഷണത്തിലാകുന്നതിന് മുൻപ് അഞ്ചിടങ്ങളിലാണ് ഇയാൾ സഞ്ചരിച്ചത്.
മാർച്ച് അഞ്ചാം തീയതി രാത്രി 9.30 ഓടെ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. 9.30 മുതൽ 11 മണിവരെ വിമാനത്താവളത്തിൽ തന്നെ ചെലവഴിച്ചു. പതിനൊന്ന് മണിക്കാണ് വിമാനത്താവളത്തിൽ നിന്ന് ഇയാൾ പുറത്തേക്ക് ഇറങ്ങിയത്. തുടർന്ന് കുടുംബത്തോടൊപ്പം ടാക്‌സിയിൽ കയറി.
തുടർന്ന് 11.15 ഓടെ രാമനാട്ടുകരയിലെ ഹോട്ടൽ മലബാർ പ്ലാസയിൽ കയറി ഭക്ഷണം കഴിച്ചു. അതിന് ശേഷം നേരെ വീട്ടിലേയ്ക്ക് പോയി. പുലർച്ചെ നാല് മണിയോടെ കണ്ണൂരുള്ള വീട്ടിലെത്തി.
read also: തൃശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
ഏഴാം തീയതി ഉച്ചയ്ക്ക് 2.30 ഓടെ കണ്ണൂർ മാത്തിൽ എന്ന സ്ഥലത്തുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിൽ ഇയാൾ എത്തി. രണ്ടര മുതൽ 2.40 വരെ അവിടെ ചെലവഴിച്ചു. അവിടെ നിന്നാണ് അദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളജിലേക്ക് അയയ്ക്കുന്നത്. തുടർന്ന് അവിടെ അഡ്മിറ്റായി. ഏഴാം തീയതി മുതൽ പത്താം തീയതി വരെ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടി. പത്താം തീയതി വൈകിട്ടോടെ വീട്ടിലേക്ക് മാറ്റി. തുടർന്നുള്ള രണ്ട് ദിവസം വീട്ടിൽ തുടർന്നു. അതിന് ശേഷം എവിടെയും പോയിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇന്നലെയാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.
story highlights- corona virus, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here