നടൻ വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ ക്ലീൻ ചിറ്റ്

നടൻ വിജയ്ക്ക് ക്ലീൻ ചീറ്റ് നൽകി ആദായ നികുതി വകുപ്പ്. ബിഗിൽ, മാസ്റ്റർ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി അടച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ആദായ നികുതി വകുപ്പ് വിജയ്ക്ക് ക്ലീൻ ചിറ്റ് നൽകിയത്.

കഴിഞ്ഞ ദിവസം വിജയിയുടെ പനയൂരിലെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. മാസ്റ്റർ സിനിമയുടെ നിർമാതാക്കളിലൊരാളെ ചോദ്യം ചെയ്തതിന്റെ തുടർച്ചയായിട്ടായിരുന്നു പരിശോധന നടന്നത്. എന്നാൽ സംശയകരമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

നികുതി വെട്ടിപ്പ് ആരോപണത്തിൽ വിജയിയെ ആദായ വകുപ്പ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത് വലിയ വാർത്തയായിരുന്നു. 24 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടിരുന്നു. ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു വിജയിയെ അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
ആദായ നികുതി വകുപ്പ് നടപടികളുമായി മുന്നോട്ടുപോയപ്പോൾ പിന്തുണയുമായി വിജയ്ക്ക് പിന്തുണയുമായി ആരാധകർ രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top